സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുണിയയിലെ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുണിയയിലെ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ രക്തദാന ക്യാമ്പ് നടത്തി.
കാഞ്ഞങ്ങാട്ടെ എസ്ബിഐ റിജ്യണൽ ഓഫീസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കുണിയ കോളേജ് യൂണിയനായ ധ്വനി, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. കോളേജ് സെമിനാർ ഓഡിറ്റോറിയത്തിൽ നടന്ന രക്തദാനക്യാമ്പിന് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അങ്കിത ഷിബു റോടർട്ട് നേതൃത്വം നൽകി. എസ്ബിഐ റിജണൽ മാനേജർ എ.രാകേഷ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയെയും രക്തദാനത്തിന്റെ പ്രാധാന്യത്തെയും പറ്റി വിശദീകരിച്ചു സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ഫായിസ് അബ്ദുല്ല, വൈസ് പ്രിൻസിപ്പൽ ഡോ.എം.മുഹമ്മദ് കബീർ, ഫിസിക്കൽ എജ്യുക്കേഷൻ മേധാവിയും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ഡോ.ടി.സി.ജീന എന്നിവർ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി. മലയാള വിഭാഗം മേധാവി ഡോ.പി.മഞ്ജുള, യൂണിയൻ ചെയർമാൻ യു.കെ.ഹാഷിം, എസ്ബിഐ മാനവശേഷി വിഭാഗം സീനിയർ അസോസിയേറ്റ് കെ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്ലഡ് ബാങ്ക് കൗൺസിലർ അരുൺ ബേബി സ്വാഗതവും എസ്ബിഐ റിജ്യണൽ ഓഫീസ് എഫ്‌ഐ വിഭാഗം മാനേജർ രമേഷ് നടരാജൻ നന്ദിയും പറഞ്ഞു.
No comments