നീലേശ്വരം സീനിയർ ചേമ്പർ ഇന്റർനാഷണൽ സാന്ത്വനസംഗീത വിരുന്നൊരുക്കി
നീലേശ്വരം സീനിയർ ചേമ്പർ ഇന്റർനാഷണൽ
സാന്ത്വനസംഗീത വിരുന്നൊരുക്കി.
ലോകസംഗീത ദിനാചരണ ഭാഗമായി മോനാച്ചയിലെ സെന്റ് ജോൺസ് പുനരധിവാസകേന്ദ്രത്തിലാണ് ട്യൂൺസ് ഓഫ് ഹോപ്പ് എന്ന പേരിൽ സംഗീത വിരുന്നൊരുക്കിയത്. പ്രശസ്ത ഗായിക രജിത സുരേഷ് ഉദ്ഘാടനം ചെയ്തു. സീനിയർ ചേമ്പർ പ്രസിഡന്റ് കെ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എം.നാരായണൻ നായർ, സ്ഥാപക പ്രസിഡന്റ് കെ.രാമകൃഷ്ണൻ, പുനരധിവാസ കേന്ദ്രം സുപ്പീരീയർ ബ്രദർ മാനുവൽ, മാനേജർ ബ്രദർ ജെയിൻ, സെക്രട്ടറി പി.കെ.ദീപേഷ്, ട്രഷറർ ഡോ.പി.രതീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ ഗാനവിരുന്നിൽ രജിത സുരേഷിന് ഒപ്പം വി.വി.രജിന, കെ.കെ.ബാബു, കെ.വി.സുനിൽരാജ്, ടി.വി.അനിൽകുമാർ, വി.വി.പ്രദീപ് കുമാർ, കെ.ഗിരീഷ് കുമാർ, സുരേഷ് എന്നിവരും പങ്കാളികളായി. പ്രശസ്ത മജിഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ സി.പ്രഭാകരന്റെ മാജിക് സദസിനെ കോരിത്തരിപ്പിച്ചു. പുനരധിവാസ കേന്ദ്രത്തിലെ കുട്ടികൾക്കുള്ള ഭക്ഷണവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.
No comments