ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി:എം.വിനോദ് ജില്ലാ ചെയർമാൻ, ടി.കെ.നാരായണൻ സെക്രട്ടറി
ജീവകാരുണ്യ, സേവന, സന്നദ്ധ സംഘടനയായ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ 2025 - 27 വർഷത്തെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംസ്ഥാന ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്രീവ് കമ്മിറ്റി ചെയർമാൻ എച്ച്.എസ്.ഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജി.മോഹൻകുമാർ സംഘടനാ നടപടിക്രമങ്ങൾ വിശദീകരിച്ചു. ഹൈക്കോടതി അഭിഭാഷകൻ കെ.ശാർങാധരൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിശദീകരിച്ചു. ഭാരവാഹികൾ: എം.വിനോദ് (ചെയ), കെ.അനിൽകുമാർ (വൈസ് ചെയ), ടി.കെ.നാരായണൻ (സെക്ര), എൻ.സുരേഷ് (ട്രഷറർ), ജോസഫ് പ്ലാച്ചേരിൽ (സംസ്ഥാന കമ്മിറ്റി അംഗം), എച്ച്.എസ്.ഭട്ട്, ബി.രാജേന്ദ്ര ഷേണായി, ബി.മുകുന്ദപ്രഭു, ഇവി.പത്മനാഭൻ, ശോഭന ശശിധരൻ, എം.സുധിൽ, വി.വി.സജീവൻ, വിനോദ് നാരായണൻ, ഇ.കെ.സുബൈർ, എൻ.അജയകുമാർ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ). ദേശീയ, സാർവദേശീയ തലങ്ങളിൽ യുദ്ധമുഖങ്ങളിലും പ്രകൃതിദുരന്ത മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി.
.........................
No comments