കാഞ്ഞങ്ങാട് വിംഗ്സ് അക്കാദമിയിൽ കോൺവെക്കേഷൻ പ്രോഗ്രാം നടന്നു.:
കാഞ്ഞങ്ങാട് വിംഗ്സ് അക്കാദമിയിൽ കോൺവെക്കേഷൻ പ്രോഗ്രാം നടന്നു.: വിവിധ സർക്കാർ അംഗീകൃത ഡിപ്ലോമ/ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികളുടെയും കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായുള്ള ബ്യൂട്ടീഷൻ ഫാഷൻ ഡിസൈനിങ് പരിശീലന ക്ലാസ് പൂർത്തീകരിച്ച അംഗങ്ങളുടെയും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ കോൺവെക്കേഷൻ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കാസർഗോഡ് ജില്ലാ കുടുംബശ്രീ എ. ഡി. എം. സി ഹരിദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിംഗ്സ് അക്കാദമി ഡയറക്ടർ വില്യംസ് ജോസഫ് ആശംസകൾ നേർന്നു. പ്രോഗ്രാമിൽ വിംഗ്സ് അക്കാദമി അഡ്മിനിസ്ട്രേറ്റർ സൗമ്യ. എൻ സ്വാഗതം പറഞ്ഞു. ടീച്ചേർസ് ആയ രജനി, ആയിഷത്ത് ഫാരിഷ. അംബിക എന്നിവർ സംസാരിച്ചു. വിംഗ്സ് അക്കാദമി അഡ്മിനിസ്ട്രേറ്റർ സെക്രട്ടറി സൗമ്യ. പി നന്ദി പറഞ്ഞു.
No comments