സുകൃതം സ്വാന്തന പരിചരണ പദ്ധതി നടപ്പിലാക്കും: നീലേശ്വരം സേവാഭാരതി
നീലേശ്വരം സേവഭാരതിയുടെ നേതൃത്വത്തിൽ രോഗി പരിചരണത്തിൻ്റെ ഭാഗമായ സുകൃതം പദ്ധതി നടപ്പിലാക്കാൻ നീലേശ്വരം സേവാഭാരതി ജനറൽ ബോഡി യോഗം തീരുമാനിച്ചു. നീലേശ്വരം ജനതകലാ സമിതിയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ ,പി.കൃഷ്ണകുമാർ , കെ.സന്തോഷ് കുമാർ, ഹരീഷ് .പി.പി.ബാബു.എം., കെ.രഘുവീർപൈ, എന്നിവർ സംസാരിച്ചു.സി.എച്ച്.സുനന്ദ സ്വാഗതവും, എ.സുചിത നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഗോപിനാഥൻ മുതിരക്കാൽ (രക്ഷാധികാരി), പള്ളിപ്പുറം രാജീവൻ (പ്രസിഡണ്ട്) കെ.രഘുവീർപൈ, കെ.സന്തോഷ് കുമാർ (വൈസ് പ്രസിഡണ്ട്), ശ്യാമശ്രീനിവാസൻ (സെക്രട്ടറി), പ്രഭാകരൻ ചാപ്പയിൽ, സി.എച്ച്.സുനന്ദ (ജോ. സെക്രട്ടറി), എം.ബാബു (ട്രഷറർ), ഹരിഷ്. പി.പി.(മീഡിയ), എ.സുചിത (വിദ്യാഭ്യാസം), സിന്ധു.കെ .സി .( ആരോഗ്യം ), സുമിത്ര.കെ.(സാമാജികം ), രാജേഷ്.പി.ടി.(സ്വാവ ലംബൻ) ,കെ.ഗണേഷ് കമ്മത്ത് (ആപത് സേവ) അഞ്ച് ആയാം പ്രമുഖരെയും തെരെഞ്ഞെടുത്തു.

No comments