Breaking News

വായനാ പക്ഷാചരണം: നീലേശ്വരം കെ കെ ഡി സി വായനശാല പുസ്തക ചർച്ച നടത്തി.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നീലേശ്വരം കെ കെ ഡി സി വായനശാല പുസ്തക ചർച്ച നടത്തി. ബിന്ദു മരങ്ങാട് എഴുതിയ "കൂട് സ്വപ്നം കാണുന്ന കിളികൾ" എന്ന കഥാസമാഹാരത്തിലെ അതിരുകൾ എന്ന കഥയാണ് ചർച്ച ചെയ്തത്.

ലൈബ്രറി പ്രസിഡൻ്റ് കെ.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ കെ. കെ സത്യ നാരായണൻ മാസ്റ്ററും കഥാകൃത്ത് ബിന്ദു മരങ്ങാടും വിശിഷ്ടാതിഥിയായി. സെക്രട്ടറി ടി. ശശിധര പിടാരാർ സ്വാഗതം പറഞ്ഞു. സൗദാമിനി ടീച്ചർ പ്രാർത്ഥന ആലപിച്ചു. ഭാരതി ദേവി ടീച്ചർ കഥ അവതരിപ്പിച്ചു.
ബിന്ദു മരങ്ങാടിൻ്റെ കഥാ സമാഹാരമായ കൂട് സ്വപ്നം കാണുന്ന കിളികളിലെ എല്ലാ കഥകളിലും കാണുന്ന കഥാപാത്രങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്നവ തന്നെയാണെന്ന് സത്യനാരായണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ചർച്ചയിൽ സൗദാമിനി ടീച്ചർ, ധന്യ, ബിന്ദു,ദേവകി,അമൃത തൃഷ്ണ വനജ കുഞ്ഞിക്കണ്ണൻ തുടങ്ങിവർ അതിരുകൾ എന്ന കഥ വായനാനുഭവങ്ങൾ പങ്കിട്ടു.
തനിക്കുണ്ടായ ജീവിതാനുഭവങ്ങളിൽ നിന്നും ഉണ്ട്ടായ ചില ചിന്തകളാണ് ഓരോ കഥയും അതിലെ കഥാപാത്രങ്ങളും എന്ന് ബിന്ദു മരങ്ങാട് സദസ്സിൽ പറഞ്ഞു.
ലൈബ്രേറിയൻ കെ രമേശ് കുമാർ നന്ദി പറഞ്ഞു.വായനാ പക്ഷാചാരണത്തിൻ്റെ ഭാഗമായി ജൂലൈ 4 ന് രാജാസ് എൽ പി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തുന്നതായി വായനാശാല ഭാരവാഹികൾ അറിയിച്ചു.

No comments