അഷിത ചികിത്സാ സഹായ നിധി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി 3, 01,060 രൂപ കൈമാറി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാഞ്ഞങ്ങാട് യൂണിറ്റ് ട്രഷറർ അഷിതയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി സ്വരൂപിച്ച 3,01,060 രൂപ കൈമാറി.
ഫ്രണ്ട് ജില്ലാ പ്രസിവ പ്രസിഡന്റ് സി.ഇ.ജയൻ കാഞ്ഞങ്ങാട് മർച്ചന്റ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഹരിപ്രസാദിനെ തുക ഏൽപ്പിച്ചു. കെ.പി.ജയദേവൻ അധ്യക്ഷത വഹിച്ചു. എ.കെ. ശങ്കർ, സുജിത് കുമാർ, ഷിബു കടവങ്ങാനം, ജയപ്രകാശൻ മയ്യിച്ച, പി.രതീഷ്, പി.ബാബു, സിന്ധു അനിൽകുമാർ എന്നിവർ സംസാരിച്ചു.

No comments