നീലേശ്വരം പൊതുജന വായനശാല വായന പക്ഷാചരണം: പൈനി ശങ്കരൻ നായർ അനുസ്മരണം, ഫോട്ടോ അനാഛാദനം നടത്തി
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം വായന പക്ഷാചരണ ഭാഗമായി പൈനി ശങ്കരൻ നായർ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി.
വായനശാല മുൻ സെക്രട്ടറിയും കലാ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്നു ശങ്കരൻ നായർ. ഡോ.എം.രാധാകൃഷ്ണൻ നായർ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. മഡിയൻ ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.വേണുഗോപാലൻ, പി.കുഞ്ഞിക്കൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ടി.വേണുഗോപാലൻ നായർ, ടി.വി. സരസ്വതി ടീച്ചർ, എം. മധുസൂദനൻ, കെ.എം. അനിത എന്നിവർ സംസാരിച്ചു.
No comments