മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് മിനിചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന് ശാപമായി മാറിയ പിണറായി സർക്കാരിനെതിരെ സ്ത്രീശക്തി ഉയരണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ പറഞ്ഞു.
നീലേശ്വരം വ്യാപാരഭവനിൽ ചേർന്ന മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡന്റ് കെ എം ശ്രീജ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ധന്യ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, നഗരസഭ കൗൺസിലർമാരായ ഇ ഷജീർ, പി ബിന്ദു, പി കെ ലത, മുൻ കൗൺസിലർമാരായ പി നളിനി, ഇ ദാക്ഷായണി, സി മാധവി, പി പി മാധവി, കെ ഗീതാറാവു, ഒ കെ സതി, സൗമ്യ പുറത്തേക്കൈ, പ്രിയ ഗിരീഷ് എന്നിവർ സംസാരിച്ചു. ജസിത കൃഷ്ണകുമാർ സ്വാഗതവും കെ സരിത നന്ദിയും പറഞ്ഞു.
No comments