Breaking News

തെരുവുനായ ആക്രമണം: പരിക്കേറ്റവരുടെ ചികിസാ ചെലവ് നീലേശ്വരം നഗരസഭ വഹിക്കണമെന്ന് എസ്ഡിപിഐ

നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ അക്രമണങ്ങളിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിസാ ചെലവുകളും നഗരസഭ ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസത്തെ തെരുവുനായ ആക്രമണം തീരദേശ മേഖലയിലെ ജനങ്ങളിൽ ഭീതിയുളവാക്കിയിട്ടുണ്ട്. നീലേശ്വരം ടൗണിൽ ഉൾപ്പെടെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭാ അധികൃതരെ നിരവധി തവണ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടികളെടുക്കാത്തതിനാൽ ഇത് വലിയ സാമൂഹ്യ ഭീഷണിയായി മാറിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടു ക്കുന്നതിനൊപ്പം തെരുവുനായ ഭീഷണിക്ക് ശാശ്വത പരിഹാരം കാണാനും നഗരസഭ ശ്രമിക്കണമെന്ന് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എം.വി.ഷൗക്കത്തലി, സെക്രട്ടറി ഷഫീഖ് നീലേശ്വരം എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

No comments