വ്യത്യസ്ത കലാരൂപങ്ങൾ കോർത്തിണക്കി നീലേശ്വരം ജനതകലാസമിതി അവതരിപ്പിച്ച സ്വരലയം- 25 കാണികളുടെ പ്രശംസ നേടി
വ്യത്യസ്ത കലാരൂപങ്ങൾ കോർത്തിണക്കി നീലേശ്വരം ജനതകലാസമിതി അവതരിപ്പിച്ച സ്വരലയം- 25 കാണികളുടെ പ്രശംസ നേടി.
കെ പി ശശികുമാർ അവതരിപ്പിച്ച ഏകാഭിനയം, കലാദേവി ഹരിദാസിന്റെ സോപാനസംഗീതം, വന്ദന ഗിരീഷിന്റെ ഓട്ടൻതുള്ളൽ, രജീഷ് നീലേശ്വരത്തിന്റെ കീബോർഡ് വായന, ഉണ്ണിക്കൃഷ്ണൻ മാരാരുടെ ഫ്‌ളൂട്ട്, ദാമോദര മാരാരുടെ അഷ്ടപദി, യമുന കെ നായരുടെ കഥകളി, ഒ ആർ സി, രജീഷ് എന്നിവരുടെ തബല വായന എന്നിവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. കലാസമിതി പ്രസിഡന്റ് പിനാൻ നീലേശ്വരം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. രജീഷ് കോറോത്ത്, ശ്രീധരൻ മാസ്റ്റർ, കെ എം ശ്രീധരൻ, സീമ മധു, അനന്തകൃഷ്ണൻ, എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വി കെ രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ രാജഗോപാലൻ നായർ നന്ദിയും പറഞ്ഞു.
No comments