Breaking News

ആരോഗ്യമേഖലയിലെ അവഗണനയും അനാസ്ഥയും: നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽകോൺഗ്രസ് പ്രതിഷേധ ധർണ

ആരോഗ്യമേഖലയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ നീലേശ്വരം, എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഡി സി സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം ശാന്തമ്മ ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡി സി സി ജനറൽ സെക്രട്ടറിമാരായ കെ വി സുധാകരൻ, ടോമി പ്ലാച്ചേരി, എളേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയ് ജോസഫ്, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സോജൻ കുന്നേൽ, കെ എസ് എസ് പി എ ജില്ലാ ആക്ടിങ് സെക്രട്ടറി തോമസ് മാത്യു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ എറുവാട്ട് മോഹനൻ, കെ ബാലകൃഷ്ണൻ, എം പി മനോഹരൻ, ഭാസ്‌കരൻ ജോർജ് കരിമഠം, ജോസഫ് മുത്തോലി, നീലേശ്വരം നഗരസഭ കൗൺസിലർ ഇ ഷജീർ എന്നിവർ സംസാരിച്ചു. 
.....................

No comments