Breaking News

കരിന്തളം നവോദയ ലൈബ്രറി ഐ.വി.ദാസ് അനുസ്മരണം നടത്തി

ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ പരിപാടിക്ക് സമാപനം കുറിച്ച് കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആന്റ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ഐ.വി.ദാസ് അനുസ്മരണം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നവോദയ ലൈബ്രറി പ്രസിഡന്റ് പി. പവിത്രൻ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി വസന്തൻ.പി.തോളേനി സ്വാഗതം പറഞ്ഞു. എ.വി.രാജൻ, വി.രാജ്‌മോഹനൻ, ജോമോൾ സുമേഷ്, കെ.വി.ശശികുമാർ, അനാമിക എന്നിവർ പ്രസംഗിച്ചു.

No comments