Breaking News

നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം: തൈക്കടപ്പുറം മേഖലയിൽ ഏഴ് പേർക്ക് കടിയേറ്റു

നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയിൽ മാസങ്ങളായി നിലനിൽക്കുന്ന തെരുവുനായ ശല്യം രൂക്ഷമായി.
തൈക്കടപ്പുറം മേഖലയിൽ തെരുവുനായയുടെ കടിയേറ്റ ഏഴ്
 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിഞ്ഞിമൂലയിലെ സന്ദീപ്, സീത, അർച്ചന, ഇല്യാസ് ഓർച്ച, തൈക്കടപ്പുറം എ.പി.റോഡിലെ ഖദീജ, ശിവൻ, പാലിച്ചോൻ റോഡിലെ രഖിൻ ചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്. മിനിറ്റുകളുടെ ഇടവേളയിലാണ് ഇവർക്കെല്ലാം കടിയേറ്റത്. കടിച്ച തെരുവുനായയെ കണ്ടെത്താൻ നാട്ടുകാർ വ്യാപകമായി തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം കരുവാച്ചേരി കൊയാമ്പുറം മേഖലയിലും തെരുവുനായ ആക്രമണമുണ്ടായിരുന്നു.

No comments