Breaking News

മുങ്ങത്ത് രാജൻ ചികിത്സാസഹായം സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജൻ കൈമാറി

മുങ്ങത്ത് പി.രാജൻ ചികിത്സാസഹായ കമ്മിറ്റി സ്വരൂപിച്ച 3,67,300 രൂപ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജൻ കൈമാറി.
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, ഏരിയാ കമ്മിറ്റി അംഗം കെ.എം.വിനോദ്, ലോക്കൽ സെക്രട്ടറി കെ.പ്രഭാകരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ചികിത്സഹായം സ്വരൂപിക്കാൻ കൈകോർത്ത മുഴുവൻ സുമനസുകൾക്കും കമ്മിറ്റി നന്ദി അറിയിച്ചു.

No comments