കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണം: മുസ്ലിം ലീഗ്
പൊട്ടിപ്പൊളിഞ്ഞ വലിയകുഴികൾ രൂപപ്പെട്ട കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് എത്രയും പെട്ടെന്ന് റിപ്പയർ ചെയ്ത് പരിഹരിക്കണമെന്ന് കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചെറുവത്തൂർ, പടന്ന, വലിയപറമ്പ് പഞ്ചായത്തിലെ ജനങ്ങളുടെ ആശ്രയം കൂടി ആണ് ഈ റോഡ്. നിറയെ വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നിരവധിപേർ അപകടത്തിൽ പെട്ടിരുന്നു. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ കൈകൊള്ളണമെന്ന് നഗരസഭയോട് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് എൻ പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ റഫീഖ് കോട്ടപ്പുറം, എൽ ബി നിസാർ, പി ഇസ്മായിൽ, കെ പി ഷാഹി, കുഞ്ഞുട്ടി ഹാജി, എൽ ബി റഷീദ്, പി പി സി മഹമൂദ്, പി പി കബീർ ചാരീസ്, ഇ കെ മജീദ്, പെരുമ്പ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
No comments