മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള വായനശാല അനുമോദന ചടങ്ങ് നടത്തി
മടിക്കൈ ഉമിച്ചി ഭാസ്കര കുമ്പള വായനശാലയുടെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ ഹോസ്ദുർഗ് താലൂക്ക് തലത്തിൽ മികച്ച വായന വെളിച്ചം കൺവീനർ അംഗീകാരം ലഭിച്ച അനുശ്രീ ഉണ്ണികൃഷ്ണനെയും അവധി കാലത്ത് വായന വെളിച്ചം പരിപാടിയിൽ ക്ലാസ്സ് കൈകാര്യം ചെയ്ത സൗമ്യ രാജേഷ്, രസ്ന രഞ്ജിത്ത്, രമ്യ വിനോദ്, കുരുത്തോല കളരി പരീശീലനം നടത്തിയ പണ്ടാരത്തിൽ അമ്പുവേട്ട നെയും അനുമോദിച്ചു. അനുമോദന പരിപാടി മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സതീഷ്ചന്ദ്രൻ. സി അധ്യക്ഷനായി.മടിക്കൈ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ എൻ. ഖാദർ, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് രാജൻ മണിയറ, സുജിത്ത് അനക്കല്ല്, എ. വി. രാജൻ, വി. വി. മാധവൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. വിനോദ്കുമാർ. എം സ്വാഗതവും രസ്ന രഞ്ജിത്ത് നന്ദിയും രേഖപെടുത്തി
No comments