Breaking News

തെരുവ് വിളക്ക്: നീലേശ്വരത്തെ യുഡിഎഫ് കൗൺസിലർമാർ വീണ്ടും സമരത്തിന്; നാളെ പ്രതിഷേധ ജ്വാല

നീലേശ്വരം നഗരസഭയിൽ തെരുവ് വിളക്ക് പ്രശ്നം വീണ്ടും കത്തുന്നു.
കഴിഞ്ഞ 6 മാസമായി തെരുവു വിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പാലിക്കാത്ത നഗരസഭയ്ക്കെതിരെ നാളെ പ്രതിഷേധ ജ്വാല യൊരുക്കാനാണ് തീരുമാനമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ അറിയിച്ചു. നഗരസഭാ കവാടത്തിലാണ് പ്രതിഷേധ സമരം. ഇതേ വിഷയം ഉയർത്തി യുഡിഎഫ് കൗൺസിലർമാർ നേരത്തെയും നഗരസഭയ്ക്ക് മുന്നിൽ പ്രതിക്ഷേധ സമരം നടത്തിയിരുന്നു.

No comments