നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി
നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ ബഷീർ ദിനാചരണം വിവിധ വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അസംബ്ലിയിൽ സ്കൂളിലെ രക്ഷിതാവ് ബുഷറ വിശ്വവിഖ്യാതമായ മൂക്ക് എന്ന കൃതിയെ ആസ്പദമാക്കി പുസ്തക ആസ്വാദനം നടത്തി. ബഷീർ കൃതികളുടെ പ്രദർശനവും ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും എല്ലാവരുടെ ശ്രദ്ധയും പിടിച്ചുപറ്റി. ബഷീർ ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സി. ജ്യോതിലക്ഷ്മി ,വനജ ടീച്ചർ ,ജിതിൻ മാഷ് അശ്വതി ടീച്ചർ, ദീപ്തി ടീച്ചർ, കീർത്തന ടീച്ചർ എന്നിവർ സംസാരിച്ചു
No comments