Breaking News

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രകടനം നടത്തി

കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രി കെട്ടിടം തകർന്നപ്പോൾ രക്ഷാപ്രവർത്തനം വൈകിപ്പിച്ച് ഒരു പാവം സ്ത്രീയുടെ മരണത്തിന് ഇടവരുത്തിയ, കേരളത്തിലെ ആരോഗ്യ മേഖല പാടെ തകർത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി. സി.സി ആഹ്വാനപ്രകാരം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, അഡ്വ കെ. വി. രാജേന്ദ്രൻ, ഇ ഷജീർ എന്നിവർ സംസാരിച്ചു.
പ്രതിഷേധപ്രകടനത്തിന് നേതാക്കളായ കെ.കെ. കൃഷ്ണൻ, പി.പുഷ്ക്കരൻ, കെ. കുഞ്ഞികൃഷ്ണൻ, സി. വിദ്യാധരൻ, കെ.വി. സുരേഷ് കുമാർ, കെ. സുകു ,വി.കെ. രാമചന്ദ്രൻ, ടി സുകു , കെ. രാജീവൻ, ശിവ പ്രസാദ് അറുവാത്ത്, പ്രവാസ് ഉണ്ണിയാടൻ, അനൂപ് ഓർച്ച, രോഹിത് സി.കെ., തുടങ്ങിയവർ നേതൃത്വം നൽകി.

No comments