Breaking News

നീലേശ്വരം പട്ടേന ജനശക്തി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

നീലേശ്വരം പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല പ്രസിഡൻറ് സുനിൽ പട്ടേനയുടെ അധ്യക്ഷതയിൽ ചെറുവത്തൂർ റിട്ട. എഇഒ കെ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജനശക്തി സാംസ്കാരി വേദി സെക്രട്ടറി തമ്പാൻ അരമന ആശംസ അർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി ശ്രീഗണേഷ് സ്വാഗതവും ജോ : സെക്രട്ടറി എ.പി. ശ്രീനിവാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments