കാട്ടിപ്പൊയിലിലെ നെല്ലിയടുക്കം എയുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിക്കും വിവിധ ക്ലബ്ബുകൾക്കും തുടക്കമായി.
കാട്ടിപ്പൊയിലിലെ നെല്ലിയടുക്കം എയുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിക്കും വിവിധ ക്ലബ്ബുകൾക്കും തുടക്കമായി. കുട്ടികളിൽ ആഹ്ളാദാരവമുയർത്തീ വ്യത്യസ്ത അവതരണത്തോടെ ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ഷൈജു ബിരിക്കുളം ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി. പ്രധാനധ്യാപിക രാജേശ്വരി ദേവദാസ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ ബാബു ജോസ്, , വിദ്യാരംഗം കോ ഓർഡിനേറ്റർ പ്രമീള എന്നിവർ സംസാരിച്ചു. കൺവീനർ ദുർഗ പി വി നന്ദി പറഞ്ഞു.
No comments