Breaking News

ഹിജ്റയുടെ പുനർവായന ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ ഹിജ്റ ക്യാമ്പയിന് തുടക്കം

കാസർകോട് ജില്ല ജംഇയ്യത്തുൽ മുഅല്ലിമീൻ ഹിജ്റ ക്യാമ്പയിൻ
ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ റേഞ്ചിലെ കൊവ്വൽ താജുൽ ഇസ്ലാം മദ്റസയിൽ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സഫിയ്യുല്ലാഹ് തങ്ങൾ നിർവഹിച്ചു 
തൃക്കരിപ്പൂർ റെയ്ഞ്ച് പ്രസിഡണ്ട് സയ്യിദ് ഷഫീഖ് തങ്ങൾ അധ്യക്ഷനായി 
സയ്യിദ് യാസർ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു
ജില്ലാ ക്ഷേമ ബോർഡ് കൺവീനർ നൂറുദ്ദീൻ മൗലവി പെരുമ്പട്ട ആമുഖഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് സാലൂദ് നിസാമി ജനറൽ സെക്രട്ടറി ഹാരിസ് അൽ ഹസനി തൃക്കരിപ്പൂർ വർക്കിംഗ് സെക്രട്ടറി അഷ്റഫ് ദാരിമി പള്ളങ്കോട് സയ്യിദ് നാസിഹ് തങ്ങൾ അബ്ദുൽ സമദ് ഹാജി നടുങ്കണ്ട അർഷാദ് ഹുദവി എന്നിവർ സംബന്ധിച്ചു.

No comments