മടിക്കൈ മേക്കാട്ട് ജ്ഞാനദർപ്പണം വായനശാല ഗ്രന്ഥാലയം ഉന്നതവിജയികളെ അനുമോദിച്ചു
വായന പക്ഷാചരണത്തിന്റെ ഭാഗമായി മേക്കാട്ട് ജ്ഞാനദർപ്പണം വായനശാല ഗ്രന്ഥാലയം ഉന്നതവിജയികൾക്ക് അനുമോദനമൊരുക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സിഐ, പി. അജിത് കുമാർ വിശിഷ്ടാതിഥിയായി. ജില്ലയിലെ മികച്ച ഇൻസ്പെക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട പി.അജിത് കുമാർ, ട്രെയിൻ ഇറങ്ങുമ്പോൾ കാല് തെറ്റി വീണ വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തിച്ച ഗിരിജ, ഹിമാചൽപ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് യോഗ ചാമ്പ്യൻഷിപ്പിൽ 45 പ്ലസ് കാറ്റഗറിയിൽ കേരളത്തിനായി വെള്ളി മെഡൽ നേടിയ കെ.സുകുമാരൻ എന്ന എന്നിവർക്ക് ആദരവുമൊരുക്കി. ഡയറ്റ് പ്രിൻസിപ്പൽ ഡോ.രഘുറാം ഭട്ട്, പഞ്ചായത്ത് കൺവീനർ ജയൻ ചാളക്കടവ്, ബങ്കളം പി.കുഞ്ഞികൃഷ്ണൻ, പി.ബാലൻ മേക്കാട്ട്, പി.ഗംഗാധരൻ മാസ്റ്റർ, പി.ഓമന എന്നിവർ സംസാരിച്ചു.
No comments