Breaking News

നീലേശ്വരം പൂവാലംകൈ ഇഎംഎസ് സ്മാരക കലാസാംസ്‌കാരിക വേദി ഉന്നതവിജയികളെ അനുമോദിച്ചു.

നീലേശ്വരം പൂവാലംകൈ ഇഎംഎസ് സ്മാരക കലാസാംസ്‌കാരിക വേദി പൂവാലംകൈയിലെയും സമീപ പ്രദേശങ്ങളിലെയും ഉന്നതവിജയികളെ അനുമോദിച്ചു.
കാസർകോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെയും മലയാളി മജീഷ്യൻസ് അസോസിയേഷന്റെയും ജില്ലാ പ്രസിഡന്റ് സി.പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ എ. ബാലകൃഷ്ണൻ, സമിതി ഭാരവാഹികളായ പി.വി.ചന്ദ്രൻ, പി.കെ.ഹരി, എൻ.രതീഷ്, സിപിഎം പൂവാലംകൈ ബ്രാഞ്ച് സെക്രട്ടറി കെ.ഭരതൻ എന്നിവർ സംസാരിച്ചു.

No comments