ചെറുവത്തൂർ സി.വി.തറവാട് കുടുംബസംഗമവും വാർഷിക ജനറൽ ബോഡി യോഗവും അനുമോദന സദസും നടന്നു
ചെറുവത്തൂർ സി.വി.തറവാട് കുടുംബസംഗമവും വാർഷിക ജനറൽ ബോഡി യോഗവും അനുമോദന സദസും നടന്നു.മൊഴക്കോം സി.വി. തവാട്ടിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും അപ്പു കാരണവർ മെമ്മേറിയൽ സ്ക്കോളർഷിപ്പ് വിതരണവും. കുടുംബസംഗമം ഉൽഘാടനം ചെയ്ത് ശൗര്യ ചക്ര പി.വി.മനീഷ് കണ്ണൂർ നിർവ്വഹിച്ചു.
ഭരണ സമിതി സെക്രട്ടറി രാജൻ വിഷ്ണുമംഗലം സ്വാഗതം പറഞ്ഞു. ഭരണ സമിതി പ്രസിഡണ്ട് വി. നാരായണൻ അധ്യക്ഷത വഹിച്ചു.
തറവാട്ട് അച്ഛൻ ബാബു കുറുപ്പ്
അനുഗ്രഹ പ്രഭാക്ഷണം നടത്തി.
അനിൽകുമാർ പട്ടേന വിദ്യാഭ്യാസത്തിന്റെ അനന്തസാദ്ധ്യതകളെ കുറിച്ച് ക്ലാസ് എടുത്തു.
No comments