ഡോ.എ.എം.ശ്രീധരൻ അലയൻസ് സർവകലാശാല ഇന്ത്യൻ നോളജ് സിസ്റ്റം ഡയറക്ടർ
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അലയൻസ് സർവകലാശാലയിൽ പുതുതായി തുടങ്ങുന്ന സെന്റർ ഫോർ എക്‌സലൻസ് സ്‌കൂൾ ഓഫ് ഇന്ത്യൻ നോളജ് സിസ്റ്റം ഡയറക്ടർ ആയി ഡോ.എ.എം.ശ്രീധരനെ നിയമിച്ചു.
ഭാരതീയ വിജ്ഞാന പൈതൃക സംരക്ഷണം, ഗവേഷണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി തെന്നിന്ത്യയിൽ ആദ്യമായി സ്ഥാപിക്കുന്ന പഠന കേന്ദ്രമാണിത്. ഇന്ന് ഔദ്യോഗികമായി ചുതലകൾ ഏറ്റെടുത്തു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ദീർഘകാലം അധ്യാപകനായിരുന്നു. കണ്ണൂർ സർവകലാശാല മലയാള വിഭാഗം തലവൻ, നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിന്റെ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ കാസർകോട് ക്യാമ്പസിൽ പ്രവർത്തിച്ചു വരുന്ന ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടർ ആണ്. തുളു മലയാളം നിഘണ്ടു, ബ്യാരി നിഘണ്ടു എന്നിവയുൾപ്പെടെ 35 ൽ പരം കൃതികൾ രചിച്ചിട്ടുണ്ട്. 2023 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു.
No comments