Breaking News

നീലേശ്വരത്ത് ചേർന്ന സർവകക്ഷി യോഗം പി. അമ്പാടിയെ അനുസ്മരിച്ചു: മൗനജാഥയും നടത്തി

സിപിഎമ്മിന്റെ ജില്ലയിലെ തല മുതിർന്ന നേതാവായിരുന്ന പള്ളിക്കരയിലെ പി. അമ്പാടിയുടെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുസ്മരണവും മൗനജാഥയും നടന്നു. കെ.പി.സതീഷ് ചന്ദ്രൻ അധ്യക്ഷനായി. സി പി ഐ (എം) ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം എൽ എ പി.കരുണാകരൻ,എറു വാട്ട് മോഹനൻ, പി.വിജയകുമാർ, അഡ്വ:കെ.പി.നസീർ , ടി.വി. ശാന്ത, സി. പ്രഭാകരൻ, ഷംസുദിൻ അരിഞ്ചിറ, സുരേഷ് പുതിയേടത്ത്, എം' ജെ.ജോയി, കെ.വി. ചന്ദ്രൻ, ടി.വി. ഉമേശൻ . പി.പി.മുഹമ്മദ് റാഫി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എം.രാജൻ സ്വാഗതം പറഞ്ഞു.

No comments