Breaking News

കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്ററായി കെ രതീഷ് കുമാർ ചുമതലയേറ്റു



കാസർഗോഡ് കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്ററായി ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ കെ. രതീഷ് കുമാർ ചുമതലയേറ്റു. ജില്ലാ മിഷൻ കോഡിനേറ്ററായിരുന്ന ടി.ടി. സുരേന്ദ്രൻ മാതൃവകുപ്പിലേക്ക് പോയ ഒഴിവിലാണ് നിയമനം. പിലിക്കോട് വറക്കോട്ടുവയൽ സ്വദേശിയാണ്. 2023-ൽ കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്നു. കുടുംബശ്രീയുടെ മുദ്രഗീതം, റേഡിയോശ്രീ, സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത തിരികെ സ്കൂളിൽ, കുടുംബശ്രീ അംഗങ്ങളുടെ സർഗോത്സവമായ അരങ്ങ് എന്നിവയിൽ രതീഷ് കുമാർ നേതൃപരമായി ഇടപെട്ടിരുന്നു. അന്യത്ര സേവനവ്യവസ്ഥയിൽ ഒരുവർഷമാണ് കാലാവധി.

No comments