Breaking News

കുമ്പളപ്പള്ളി യു പി സ്കൂളിൽ നടന്ന ഫയർ & റെസ്ക്യൂ മോക്ഡ്രിൽ കുട്ടികൾക്ക് പുത്തനറിവ് പകരുന്നതായി

തീപിടുത്തമോ മറ്റ് അപകടങ്ങളും സംഭവിച്ചാൽ അതിനെ നാം എങ്ങനെ പ്രതിരോധിക്കണമെന്നതിനെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഫയർ & സേഫ്റ്റി ഡിപ്പാർട്ട്മെൻ്റും സഹകരിച്ച് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ "സുരക്ഷം വിദ്യാലയം" എന്ന പരിപാടിയുടെ ഭാഗമായി കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച മോക് ഡ്രില്ലും,ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് പുത്തനറിവ് പകരുന്നതായി. പ്രാഥമിക ശുശ്രൂഷയെക്കുറിച്ചും തീപിടുത്തം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും,അപകടങ്ങൾ ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും മോക് ഡ്രിൽ സംഘടിപ്പിച്ചു.സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളാണ് മോക് ഡ്രില്ലിൽ പങ്കെടുത്തത്.കുട്ടികൾ കൗതുകത്തോടെയും അതിലുപരി ആവേശത്തോടെയുമാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടി ഫയർ ആൻഡ് സേഫ്റ്റി കാഞ്ഞങ്ങാട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫയർ & റെസ്ക്യു ഓഫീസർ ഇ ഷിജു ക്ലാസ് കൈകാര്യം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് വാസു കരിന്തളം അധ്യക്ഷത വഹിച്ചു. എസ് പി ജി കോഡിനേറ്റർ കെ പ്രശാന്ത്, ഫയർ റെസ്ക്യൂ ഡ്രൈവർ സി പൃഥ്വിരാജ്, സ്ക്കൂൾ സീനിയർ അസിസ്റ്റന്റ് പി വി ഇന്ദുലേഖ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.

No comments