ഡോക്ടേഴ്സ് ഡേ: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടമാർക്ക് ആദരമൊരുക്കി നീലേശ്വരം സീനിയർ ചേമ്പർ
ഡോക്ടർമാർ സമൂഹത്തിന് നൽകുന്ന അമൂല്യ സംഭാവനകളെയും ആരോഗ്യ പരിപാലന രംഗത്ത് നൽകുന്ന സേവനങ്ങളെയും മാനിച്ച് ഡോക്ടേഴ്‌സ് ദിനത്തിൽ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ സീനിയർ ചേമ്പർ ഇന്റർനാഷണൽ നീലേശ്വരം ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് കെ ഗിരിഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതം പറഞ്ഞു. മുൻ ദേശീയ അധ്യക്ഷൻ ഡോ എ മുരളീധരൻ, മുൻ പ്രസിഡന്റ് കെ രാമകൃഷ്ണൻ, പി കൃഷ്ണൻ , കെ ദാമോദരൻ എന്നിവർ ആശംസയും പ്രവീൺ മേച്ചേരി നന്ദിയും പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ശിശു രോഗ വിദഗ്ദൻ ഡോ വി സുരേശൻ, ഫിസിഷ്യൻ ഡോ. ബിനോ ജോസ്, അസിസ്റ്റന്റ് സർജൻ ഡോ. പി എൻ സുനിത, ദന്ത രോഗ വിഭാഗം സർജൻ ഡോ. അജി കെ മാത്യു, അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ എം രാഖി എന്നിവർ ആദരം ഏറ്റുവാങ്ങി. കൂടാതെ, സീനിയർ ചേമ്പർ അംഗങ്ങളായ ഡോ. പി വിനോദ് കുമാർ, ഡോ. വി വി പ്രദീപ് കുമാർ, ഡോ ടി പി ഗിരീഷ് കുമാർ, ഡോ പി രതീഷ്, ഡോ സുലേഖ രാമകൃഷ്ണൻ, ഡോ രമ്യ രതീഷ്, ഡോ നിതിൻ നാരായണൻ, ഡോ എം പാർവതി എന്നിവരെയും ആദരിച്ചു
No comments