Breaking News

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ ജോഷ്യ മുണ്ടേമ്മാടിന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന്‌ വേണ്ടി ഇരട്ട സ്വർണ്ണ മെഡൽ നേടിയ ജോഷ്യ മുണ്ടേമ്മാടിന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി. മുണ്ടേമ്മാട് ടി. കെ.സ്മാരക സ്പോർട്സ് ക്ലബും ഏ. വി. സ്മാരക കലാവേദിയുമാണ് സ്വീകരണം നൽകിയത്.
നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി. പി. മുഹമ്മദ്‌ റാഫി ഉദ്ഘാടനം ചെയ്‌തു സംസാരിച്ചു, സിപിഐഎം നീലേശ്വരം സെന്റർ ലോക്കൽ സെക്രട്ടറി ടി. കെ. അനീഷ്, ബ്രാഞ്ച് സെക്രട്ടറി പി. മനോജ്‌, ക്ലബ്‌ സെക്രട്ടറി പി. പി. സുധീഷ്, ക്ലബ്‌ പ്രസിഡന്റ്‌ സുധീഷ്. പി എന്നിവർ സംസാരിച്ചു..

No comments