സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ ട്രസ്റ്റ് നീലേശ്വരം ജിഎൽപിഎസ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് നോട്ട് പുസ്തകങ്ങൾ നൽകി
ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ 24ാം സമാധിദിനാചരണത്തിന്റെ ഭാഗമായി സ്വാമി ശാശ്വതികാനന്ദ മെമ്മോറിയൽ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നീലേശ്വരം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് നോട്ടു പുസ്തകങ്ങൾ നൽകി. ഹെഡ്മാസ്റ്റർ പി.കെ.ബിജു അധ്യക്ഷനായി. ട്രസ്റ്റ് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായ ടി.വി. ഉമേശൻ, ചന്ദ്രൻ ഞാണിക്കടവ്, സന്തോഷ് ഒഴിഞ്ഞവളപ്പ്, സി.ബാലൻ, സ്കൂൾ എസ്എംസി ചെയർമാൻ സുധീഷ് കരിങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ആശിത ടീച്ചർ, ബി. ഇന്ദിര, കെ.വി.സീമ, പി.ജിതേഷ്, ടി.എ. ഷമീറ, പ്രസന്നകുമാരി, പി. പ്രജിത, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.
No comments