Breaking News

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ തുടങ്ങി

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ തുടങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീലത പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. ദാമോദരൻ, പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. തൊഴിൽ അന്വേഷകരായ അഭ്യസ്തവിദ്യരെ ആവശ്യമായ തയ്യാറെടുപ്പുകളോടെ തൊഴിൽ മേളകളിൽ അണിനിരത്തി തൊഴിൽ ലഭ്യമാക്കുകയാണ് ജോബ് സ്റ്റേഷന്റെ ലക്ഷ്യം.

No comments