Breaking News

ദേശീയ പണിമുടക്ക്;നീലേശ്വരത്ത് വിളംബര ജാഥ നടത്തി.

നാളെ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ മുന്നോട്ടിയായി നിലേശ്വരത്ത് പന്തം കൊളുത്തി വിളംബര ജാഥ നടത്തി. റെയിൽവേ മേൽപ്പാലത്തിൻ്റെ പരിസരത്തു നിന്ന് ആരംഭിച്ച ജാഥ ട്രഷറി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പി വിജയകുമാർ, കെ ഉണ്ണി നായർ എന്നിവർ സംസാരിച്ചു. ഒ വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയനിലെ ഘടക സംഘടനാ നേതാക്കൾ ജാഥക്ക് നേതൃത്വം നൽകി.

No comments