Breaking News

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കാൻഫെഡ് സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി

കാൻഫെഡ് സംസ്ഥാന അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സമ്മാനിച്ചു.
കാൻഫെഡ് 48ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനവേദിയിൽ കാൻഫെഡ് സംസ്ഥാന ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു. 10 വർഷം മടിക്കൈ ഗ്രാമ പഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നിലവിൽ ജില്ലാ എന്നീ നിലകളിൽ സാക്ഷരത, തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ഭരണാധികാരി എന്ന നിലയിലും വായനശാലകൾക്കും ഗ്രന്ഥാലയങ്ങൾക്കും ഏറ്റവുമധികം തുക പദ്ധതി വിഹിതത്തിൽ നീക്കി വച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുമാണ് ബേബി ബാലകൃഷ്ണൻ കാൻഫെഡ് സംസ്ഥാന അവാർഡിന് അർഹയായതെന്ന് ഡോ.ബി.എസ്.ബാലചന്ദ്രൻ അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

No comments