12-ാം പെൻഷൻ പരിഷ്കരണം നടപ്പാക്കുക കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു.
12-ാം പെൻഷൻ പരിഷ്കരണം നടപ്പാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു.
തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രകടനത്തിലും പ്രതിഷേധയോഗത്തിലും പ്രതിഷേധമിരമ്പി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ട്രഷറിയിലേക്ക് കറുത്ത ബാഡ്ജ് ധരിച്ച് നടത്തിയ മാർച്ചിൽ വനിതകളടക്കം നൂറ് കണക്കിന് പെൻഷൻകാർ അണിനിരന്നു. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സർക്കാരിനെതിരെ സകലമാന പെൻഷൻകാരും അണിനിരന്നാലേ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് പി.പി. കുഞ്ഞമ്പു, പലേരി പത്മനാഭൻ,പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, കെ.എം കുഞ്ഞികൃഷ്ണൻ, പി. ദാമോദരൻ നമ്പ്യാർ, ലിസ്സമ്മ ജേക്കബ്ബ്, പി.വി. നാരായണി, എ.ഭാരതി ദേവി എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് പി. വേണുഗോപാലൻ നായർ, ടി.വി. സുരേഷ്, കെ.കെ. കുമാരൻ , വി. മനോഹരൻ, കെ. രാഘവൻ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.
No comments