ഓവുചാലിനായി കുഴിയെടുത്തു: നീലേശ്വരം പട്ടേനയിൽ വീട്ടുമതിൽ തകർന്നതായി പരാതി
നീലേശ്വരം ഓവുചാൽ നിർമാണത്തിനായി കുഴിയെടുത്ത് തുടങ്ങിയതോടെ വീട്ടുമതിൽ തകർന്നെന്ന് പരാതി.
നീലേശ്വരം പട്ടേന സുവർണ്ണ വല്ലി റോഡിൽ കിഴക്കില്ലം നീലമന ശങ്കരൻ മാസ്റ്ററുടെ മതിലാണ് തകർന്നത്. ഈ ഭാഗത്ത് ഓവുചാൽ നിർമിക്കാൻ കരാറുകാരൻ കുഴിയെടുത്തതോടെയാണ് അപകടമുണ്ടായത്. മഴയ്ക്ക് മുമ്പേ കുഴിയെടുത്തെങ്കിലും മഴ കനത്തിട്ടും പണി പൂർത്തീകരിക്കാനോ കുഴി പൂർവസ്ഥിതിയിലാക്കാനോ നഗരസഭ കരാറുകാരൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് നിന്ന് മണ്ണ് കടത്തിയെന്നും ഇവർ കൂട്ടിച്ചേർത്തു.
No comments