ഭാഷാ കോഴ്സുകൾ മാറ്റാനുള്ള നീക്കം: കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്
നീലേശ്വരം ഡോ.പി.കെ.രാജൻ സ്മാരക ക്യാംപസിലെ ഭാഷ വിഭാഗങ്ങൾ മാറ്റാനുള്ള ശ്രമം സർവകലാശാല ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു... മലയാളം, ഹിന്ദി ഭാഷ കോഴ്സുകൾ നീക്കാനുള്ള അധികാരികളുടെ ശ്രമം അവസാനിപ്പിക്കുക..ക്യാമ്പസ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, നൂതന കോഴ്സുകൾ അനുവദിക്കുക എന്നവശ്യപ്പെട്ട് നടത്തിയ മാർച്ച് എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനുരാഗ് ഉദ്ഘാടനം ചെയ്തു.. ജില്ലാ കമ്മിറ്റി അംഗം അശ്വിൻരാജ് അധ്യക്ഷത വഹിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി വൈഷ്ണവ് സ്വാഗതം പറഞ്ഞു.. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഭിചന്ദ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ കെ ആതിര, പി കെ മഞ്ജിഷ, അഭിനന്ദ് എ കെ, അനന്ദു എന്നിവർ സംസാരിച്ചു
No comments