Breaking News

ദേശീയപണിമുടക്ക്: നീലേശ്വരത്ത് കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി

ദേശീയപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നീലേശ്വരത്ത് കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് കെ.ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. എം.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വിജയകുമാർ, കെ.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഒ.വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പണിമുടക്കനുകൂലികൾ നീലേശ്വരം നഗരത്തിൽ പ്രകടനവും നടത്തി.

No comments