Breaking News

പണിമുടക്ക് ദിവസം നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ജീവനക്കാരെ പൂട്ടിയിട്ട സംഭവം മനുഷ്യാവകാശ ലംഘനം; കേസ് എടുക്കണം: നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ

പണിമുടക്ക് ദിവസം നീലേശ്വരം നഗരസഭയിൽ ജോലിക്കെത്തിയ ഏഴ് ജീവനക്കാരെ പൂട്ടിയിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ഓഫീസിലാക്കി താഴിട്ട് പൂട്ടുകയും താക്കോൽ വലിച്ചെറിയുകയുമായിരുന്നു. പിന്നീട് നീലേശ്വരം പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈസംഭവം ദാരുണമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത സിപിഎം നടപടിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ഷജീർ കൂട്ടിച്ചേർത്തു.

No comments