നീലേശ്വരം രാജാറോഡിലെ പെട്രോൾ പമ്പിൽ വൻ കവർച്ച: കവർച്ചക്കാരന്റെ ദൃശ്യം സി സി ടി വിയിൽ
തിരക്കേറിയ രാജാറോഡ് അരികിലെ പെട്രോൾ പമ്പിൽ വൻ കവർച്ച.
നഗരസഭയുടെ താൽക്കാലിക ബസ് സ്റ്റാൻഡിന് എതിർവശത്തെ വിഷ്ണു ഏജൻസീസ് പെട്രോൾ പമ്പിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് കവർന്നത്.ഇന്ന് രാത്രി ഏഴരയ്ക്ക് ശേഷം കുട കൊണ്ട് മുഖം മറച്ചെത്തിയ മോഷ്ടാവ് മേശവലിപ്പിൽ നിന്നാണ് പണം കവർന്നത്. സമീപത്തെ കടകളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു എന്ന സജീവമാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സി ഐ നിബിൻ ജോയ്, എസ് ഐമാരായ കെ വി രതീശൻ, സുഗുണൻ, സിവിൽ പോലീസ് ഓഫീസർ ദിലീഷ് പള്ളിക്കൈ എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
No comments