പത്ര വിതരണക്കാർക്ക് മഴക്കോട്ട് നൽകി നീലേശ്വരം സീനിയർ ചേമ്പർ
പത്ര വിതരണ രംഗത്ത് വർഷങ്ങളായി ജോലി ചെയ്യുന്ന നീലേശ്വരം പ്രദേശത്തെ ഇരുപതോളം തൊഴിലാളികൾക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സീനിയർ ചേമ്പർ ഇന്റർനാഷണൽ നീലേശ്വരം മഴക്കോട്ട് നൽകി. നീലേശ്വരം പ്രസ്സ് ഫോറം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ, നഗരസഭ ഉപാധ്യക്ഷൻ മുഹമ്മദ് റാഫി മുതിർന്ന പത്ര ഏജന്റ് തേർവയൽ നാരായണന് മഴക്കോട്ട് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസ്സ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, പത്ര വിതരണ ഏജന്റുമാരുടെ അസോസിയേഷൻ പ്രസിഡന്റ് ഗോപിനാഥൻ മുതിരക്കാൽ, സീനിയർ ചേമ്പർ മുൻ പ്രസിഡന്റ് എം നാരായണൻ നായർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. സെക്രട്ടറി പി കെ ദീപേഷ് സ്വാഗതവും ട്രഷറർ ഡോ: പി രതീഷ് നന്ദിയും പറഞ്ഞു.
No comments