Breaking News

മനുഷ്യ - വന്യജീവി സംഘർഷം ജില്ലാതല നിയന്ത്രണ സമിതി യോഗം വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിൽ തുടങ്ങി

മനുഷ്യ - വന്യജീവി സംഘർഷം അവലോകനം ചെയ്യാനുള്ള ജില്ലാതല നിയന്ത്രണ സമിതിയുടെ യോഗം കാസർകോട് കലക്ടറേറ്റിൽ തുടങ്ങി. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിലാണ് യോഗം. തുടർന്ന് മന്ത്രി ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് അജാനൂർ പഞ്ചായത്തിൽ സാമൂഹിക വനവൽക്കരണം, ആനന്ദവനം ഉദ്ഘാടനം എന്നീ പരിപാടികളിലും മന്ത്രി പങ്കെടുക്കും.

No comments