നീലേശ്വരം കൊട്രച്ചാലിൽ 3.58 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ
നീലേശ്വരം കൊട്രച്ചാലിൽ 3. 58 ഗ്രാം എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
കൊട്രച്ചാൽ അന്നൂക്കാരൻ വീട്ടിലെ എ കെ അനുരാഗിനെ (22) യാണ് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. വൈശാഖും പാർട്ടിയും പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ എം എം പ്രസാദ്, കെ വി പ്രജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ദിനൂപ്, സുധീർ പാറമ്മൽ, എ കെ നസറുദ്ദീൻ, പി ശൈലേഷ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പി ഷമ്യ, സീനിയർ ഗ്രേഡ് ഡ്രൈവർ പി രാജീവൻ എന്നിവരും ഉണ്ടായിരുന്നു.
No comments