ഡോക്ടേഴ്സ് ദിനം: ഡോക്ടർ ദമ്പതിമാരെ ആദരിച്ച് നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്
നീലേശ്വരം:ഡോക്ടർസ് ഡേ ദിനത്തിൽ നീലേശ്വരം നോർത്ത് ലയൺസ് ക്ലബ് നിലേശ്വരത്തെ ഡോക്ടർ ദമ്പതി മാരായ ഡോ.കെ രാമചന്ദ്രൻ നായർ ഡോക്ടർ കെ കോമളം എന്നിവരെ ആദരിച്ചു.. ലയൺസ് ക്ലബ് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ ഡോക്ടർമാരെ പൊന്നാടയണിയിച്ചു ആദരിച്ചു.. ലയൺസ് ക്ലബ് സെക്രട്ടറി ലയൺ സതീശൻ ചെരക്കര ഡോക്ടർസ് ദിന സന്ദേശം നൽകി. ഗോപിനാഥൻ മുതിരക്കാൽ സ്വാഗതവും പദ്മനാഭൻ മാങ്കുളം അധ്യക്ഷതയും വഹിച്ചു. ടി കെ ഗംഗാ ധരൻ നന്ദി യും പറഞ്ഞു.ശശിധരൻ പാണ്ടിക്കോട്ട്, ടി സുകുമാരൻ, നാരായണൻ നായർ,എന്നിവർ നേതൃത്വം നൽകി
No comments