ദേശീയ ആം ഗുസ്തി ചാമ്പ്യൻഷിപ്പ്: നീലേശ്വരം മുണ്ടേമ്മാട് സ്വദേശിനി എം.ജോഷ്യക്ക് ഇരട്ട സ്വർണം; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കിരീടം
ദേശീയ ആം ഗുസ്തി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ നീലേശ്വരം മുണ്ടേമ്മാട്ടെ എം.ജോഷ്യ ഇരട്ട സ്വർണവും ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കിരീടവും നേടി.
വലതു കൈ, ഇടതുകൈ ഇനങ്ങളിലാണ് സ്വർണ മെഡൽ നേടിയത്. ടൈറ്റിൽ മത്സരത്തിലാണ് അഭിമാനകരമായ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കിരീടം കരസ്ഥമാക്കിയത്. നേരത്തെ നടന്ന സംസ്ഥാന മത്സരത്തിലും ഇരട്ട സ്വർണമെഡൽ നേടിയിരുന്നു. കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഷോട്ട്പുട്ട്, ഡിസ്കസ്ത്രോ, ഹാമർ ത്രോ ഇനങ്ങളിൽ സ്റ്റേറ്റ് പ്ലെയറും ആണ്. ബോർവെൽ ഏജന്റ് നീലേശ്വരം മുണ്ടേമ്മാട്ടെ എം.പ്രകാശന്റെയും എ.സീമയുടെയും മകളാണ്. സഹോദരി: ജീഹ പ്രകാശ്.
പീപ്പിൾസ് ആം റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തൃശൂരിൽ നടത്തിയ ആർച്ച് റെഡിൽ ഹീറോ ആയിരുന്നു ജോഷ്യ.

No comments