Breaking News

അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ഗ്രന്ഥാലയം ആദരം 2025 പരിപാടിയൊരുക്കി.

അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ഗ്രന്ഥാലയം ആദരം 2025 പരിപാടിയൊരുക്കി.
എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് കെ.വി.കൃഷ്ണൻ മാസ്റ്റർ, കെ.എ.ചിരുതക്കുഞ്ഞി സ്മാരക എൻഡോവ്മെന്റും ഉപഹാരവും നൽകിയത്. അഴീക്കോടൻ ക്ലബ് നാളിൽ നടന്ന പരിപാടി നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ വിജയി കൾക്ക് ഉപഹാരങ്ങൾ നൽകി. ടി.ജയരാജൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് എക്സിക്യൂട്ടീവ് അംഗം ടി.തമ്പാൻ മുഖ്യാതിഥിയായി. പി.വി.ജയചന്ദ്രൻ, സി.നാരായണി, കെ.പി. വസന്തൻ, കെ. ദീപേഷ്, സി. അനിൽകുമാർ, സി.വി.തുളസി എന്നിവർ പ്രസംഗിച്ചു. കെ പി.വിനോദൻ സ്വാഗതവും മുങ്ങത്ത് വിജയൻ നന്ദിയും പറഞ്ഞു.

No comments