Breaking News

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചാത്തമത്ത് ടി. അമ്പാടിയുടെ 15ാം ചരമവാർഷിക ദിനം ആചരിച്ചു

നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന ചാത്തമത്ത് ടി. അമ്പാടിയുടെ 15ാം ചരമവാർഷിക ദിനം ആചരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ചാത്തമത്ത് നടന്ന ചടങ്ങിൽ ബൂത്ത് പ്രസിഡന്റ് വി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ, കെ.പി.ഭാസ്കരൻ, ടി.സുധാകരൻ എന്നിവർ സംസാരിച്ചു.

No comments