Breaking News

വായനാവസന്തമൊരുക്കി കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി

കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആൻ്റ് ആർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും പുസ്തകം എന്ന ആശയവുമായി വായനാ വസന്തം പരിപാടി സംഘടിപ്പിച്ചു, അന്യം നിന്നുപോകുന്നു വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ലൈബ്രറി കൗൺസിലിൻ്റെ നിർദേശത്തോടെയാണ് പരിപാടി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉമേശന്‍ വേളൂർ ഉദ്ഘാടനം ചെയ്തു. എ.വി. തമ്പായി പുസ്തകം ഏറ്റുവാങ്ങി, പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ബാബുരാജ് മാസ്റ്റർ മുഖ്യാതിഥിയായി. ലൈബ്രറി പ്രസിഡന്റ് പി. പവിത്രൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി വസന്തൻ.പി. തോളേനി, വി. മധുസൂദനൻ, കെ.വി. ശശികുമാർ, എ.വി. രാജൻ എന്നിവർ സംസാരിച്ചു.

No comments